അരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ

Update: 2024-03-29 06:17 GMT

കൊച്ചി: സ്വര്‍ണവിലയില്‍ സര്‍വകലാ റെക്കോഡുകളും തകര്‍ത്ത് വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 130 രൂപ വര്‍ധിച്ച് 6,300 രൂപയും പവന് 1,040 രൂപ വര്‍ധിച്ച് 50,400 രൂപയുമായി. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 46,320 രൂപയുമായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാര്‍ച്ച് 21ന് ഗ്രാമിന് 6,180 രൂപയിലേക്കും പവന് 49,440 രൂപയിലേക്കും ഉയര്‍ന്നിരുന്നു. ഇന്നലെ 49,360 രൂപയായിരുന്നു പവന്‍ വില. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് പവന് അരലക്ഷം രൂപ കടക്കുന്നത്. ഇതോടെ പണിക്കൂലിയും നികരുതിയുമെല്ലാം കൂട്ടി ഒരു പവന് 55,000 രൂപയോളം വരും.

Tags: