ഒക്ടോബറില്‍ സ്വര്‍ണ ഇറക്കുമതി 33 ശതമാനം കുറഞ്ഞു

Update: 2019-11-04 12:55 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബറില്‍ സ്വര്‍ണം ഇറക്കുമതിയില്‍ വന്‍ ഇടിവെന്ന് റിപോര്‍ട്ട്. തുടര്‍ച്ചയായ നാലാം മാസമാണ് രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കുറയുന്നത്. കഴിഞ്ഞ മാസം ഇന്ത്യയില്‍ 38 ടണ്‍ സ്വര്‍ണമായണ് കയറ്റുമതി ചെയ്തത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോഗം നടക്കുന്ന രാജ്യമാണ് ഇന്ത്. പ്രധാന ഉല്‍സവകാലങ്ങളിലെ വില്‍പനയിലുണ്ടായ കുറവാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 57 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്താണ് ഇത്തവണ 33 ശതമാനം കുറഞ്ഞ് 38 ടണ്ണിലേക്കെത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. എന്നാല്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഒക്ടോബറിലെ ഇറക്കുമതി 1.84 ബില്യണ്‍ ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1.76 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്.




Tags:    

Similar News