കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 43 ലക്ഷത്തിന്റെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

Update: 2021-06-29 03:59 GMT

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി യാത്രക്കാരനെ പിടികൂടി. ബഹ്‌റയ്‌നില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 790 ല്‍ എത്തിയ കണ്ണൂര്‍ ആലക്കോട് സ്വദേശി ഷിബിന്‍ സ്റ്റീഫനെയാണ് അറസ്റ്റ് ചെയ്തത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമെന്ന് എക്‌സൈസ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റ്, എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് 894 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ കിഷോര്‍ എസ്, സൂപ്രണ്ടുമാരായ പി ബേബി, എന്‍ സി പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്പുറം, കെ വി രാജു, അശോക് കുമാര്‍, ഹെഡ് ഹവില്‍ദാര്‍ സി വി ശശീന്ദ്രന്‍ എന്നിവരാണ് കസ്റ്റംസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Gold hunt at Kannur airport again

Tags: