കൊവിഡ് മഹാമാരി: മരണം അരലക്ഷം കവിഞ്ഞു; രോഗബാധിതര്‍ 10 ലക്ഷം

Update: 2020-04-02 18:28 GMT

വാഷിങ്ടണ്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് 19 മൂലമുണ്ടാവുന്ന മരണം അരലക്ഷം കവിഞ്ഞു. 50, 371 പേരാണ് മരണപ്പെട്ടത്. ലോകവ്യാപകമായി 10 ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,04,000 പേര്‍ രോഗമുക്തരായണ്ട്. കൊറോണ ബാധിച്ച് സ്‌പെയിനില്‍ മരണപ്പെട്ടവരുടെ എണ്ണം വ്യാഴാഴ്ച 10,000 കടന്നു. യുഎസില്‍ ആകെ 5,316 കൊറോണ വൈറസ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ 2000ത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 53 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ലോകത്ത് ഓരോ നിമിഷവും മരണവും കൊവിഡ് കേസുകളും റിപോര്‍ട്ട് ചെയ്യുന്നുണ്ട്.






Tags: