ആര്‍എസ്എസ് നേതാവിന് രാജ്ഭവനില്‍ പ്രഭാഷണത്തിന് അവസരം നല്‍കിയത് പ്രതിഷേധാര്‍ഹം: കൃഷ്ണന്‍ എരഞ്ഞിക്കല്‍

Update: 2025-05-22 14:58 GMT

തിരുവനന്തപുരം: ഓപറേഷന്‍ സിന്ദൂറിന്റെ പേരില്‍ രാജ്ഭവന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് നേതാവായ ഗുരുമൂത്തിയ്ക്ക് പ്രഭാഷണത്തിന് അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ഓപറേഷന്‍ സിന്ദൂരിന്റെ പേരില്‍ നത്തെിയ പരിപാടിയില്‍ ആര്‍ എസ് എസ് നേതാവിന്റെ പങ്കാളിത്തം എന്തടിസ്ഥാനത്തിലാണെന്ന് രാജ്ഭവന്‍ വിശദീകരിക്കണം. സൈനീക മേധാവികളോ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ അല്ലെങ്കില്‍ ഈ മേഖലയിലെ വിദഗ്ധരോ ആണ് സൈനീക നടപടി സംബന്ധിച്ച് വിശദീകരിക്കേണ്ടത്. അല്ലാതെ ആര്‍എസ്എസ് നേതാക്കളല്ല. ഗുരുമൂര്‍ത്തി തന്റെ രാഷ്ട്രീയ വിദ്വേഷം വിളമ്പാന്‍ രാജ്ഭവനെ വേദിയാക്കുകയായിരുന്നു.


മുന്‍ കേന്ദ്ര സര്‍ക്കാരുകളെയും മുന്‍ പ്രധാനമന്ത്രിമാരെയും കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഗുരുമൂര്‍ത്തി അവിടെ നടത്തിയത്. രാജ്ഭവന്‍ ഗവര്‍ണറുടെ ആസ്ഥാനമാണ്, മറിച്ച് ആര്‍ എസ് എസ് കാര്യാലയമല്ല. രാജ്ഭവനെ രാഷ്ട്രീയ പ്രസംഗവേദിയാക്കിയതും ആര്‍എസ്എസ് നേതാവിന് രാജ്യത്തിന്റെ സൈനീക നടപടി വിശദീകരിക്കാന്‍ അവസരം നല്‍കിയതും ഉചിതമായില്ലെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു.






Tags: