ഇന്തോനേഷ്യയില്‍ പള്ളിയുടെ കൂറ്റന്‍ താഴികക്കുടം തീപിടിത്തത്തില്‍ തകര്‍ന്നു

Update: 2022-10-21 05:03 GMT

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ നോര്‍ത്ത് ജക്കാര്‍ത്തയിലുള്ള ജാമി മസ്ജിദിന്റെ കൂറ്റന്‍ താഴികക്കുടം തീപിടിത്തത്തില്‍ തകര്‍ന്നുവീണു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് താഴികക്കുടത്തിന് തീ പിടിച്ചത്. താഴികക്കുടത്തിനു തീ പിടിച്ച് തകര്‍ന്നുവീഴുന്നതിന്റെയും പ്രദേശത്ത് കനത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ജക്കാര്‍ത്ത ഇസ്‌ലാമിക് സെന്ററിന്റെ കെട്ടിട സമുച്ചയത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ എന്‍ജിന്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് താഴികക്കുടത്തിലേയ്ക്ക് തീ പടര്‍ന്ന് കയറുകയായിരുന്നു.

Tags: