ഗുലാം നബി ആസാദിനെ ശ്രീനഗറില്‍ തടഞ്ഞു; തിരിച്ചുപോവാന്‍ നിര്‍ദേശം

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗുലാം നബി ആസാദ് ജമ്മു കശ്മീരിലേക്കു പുറപ്പെട്ടത്

Update: 2019-08-08 10:55 GMT

ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവുമായ ഗുലാം നബി ആസാദ് എംപിയെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. കോണ്‍ഗ്രസ് കശ്മീര്‍ സംസ്ഥാന പ്രസിഡന്റ് ഗുലാം അഹമ്മദ് മിറും കൂടെയുണ്ടായിരുന്നു. ഇവരോട് ഡല്‍ഹിയിലേക്ക് തിരിച്ചുപോവാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗുലാം നബി ആസാദ് ജമ്മു കശ്മീരിലേക്കു പുറപ്പെട്ടത്. ജമ്മു കശ്മീരിലെ പുതിയ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ശ്രീനഗറിലാണ് കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. ജമ്മു കശ്മീരിലെ ജനങ്ങള്‍ അതീവ ദുഖിതരാണെന്നും അവരോടൊപ്പം പങ്കുചേരാനും അവര്‍ക്കൊപ്പമുണ്ടെന്ന് അറിയിക്കാനുമാണ് താന്‍ ശ്രീനഗറിലേയ്ക്ക് പോവുന്നതെന്ന് ആസാദ് വ്യക്തമാക്കിയിരുന്നു.

    ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കുകയും കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാവുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രതിഷേധം ഭയന്ന് മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുകയും ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തിരിക്കുകയാണ്.



Tags:    

Similar News