പ്രസിഡന്റിനെ വെല്ലുവിളിച്ച് തുണീസ്യന്‍ സ്പീക്കര്‍; പാര്‍ലമെന്റ് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഗനൂഷി

പാര്‍ലമെന്റ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രസിഡന്റ് ഖൈസ് സഈദിന്റെ നടപടിയെ എതിര്‍ത്ത ഗനൂഷി ഉടന്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം പുനരാരംഭിക്കാനും ആവശ്യപ്പെട്ടു.

Update: 2021-10-02 16:55 GMT

തൂനിസ്: പാര്‍ലമെന്റ് സമ്മേളനങ്ങള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് തുണീസ്യന്‍ സ്പീക്കര്‍ റാശിദ് ഗനൂഷി. പ്രസിഡന്റ് ഖൈസ് സഈദിനെ വെല്ലുവിളിച്ച് പാര്‍ലമെന്റ് അംഗങ്ങളോട് ജോലി പുനരാരംഭിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രസിഡന്റ് ഖൈസ് സഈദിന്റെ നടപടിയെ എതിര്‍ത്ത ഗനൂഷി ഉടന്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം പുനരാരംഭിക്കാനും ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഖൈസ് സഈദ് പ്രധാനമന്ത്രിയെ പുറത്താക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തതോടെയാണ് തുണീസ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. പ്രസിഡന്റിന്റെ നടപടിയെ അട്ടിമറിയാണെന്നാണ് രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും വിശേഷിപ്പിച്ചത്.

ജനപ്രതിനിധികളുടെ അസംബ്ലി ഓഫിസ് സ്ഥിരം സഭയിലാണെന്ന് അന്നഹ്ദ പാര്‍ട്ടിയുടെ തലവന്‍ കൂടിയായ ഗനൂഷി ട്വിറ്ററില്‍ കുറിച്ചു.ജൂലൈയില്‍ ഖൈസ് സഈദ് കാര്യനിര്‍വണനിയമനിര്‍മാണ അധികാരം പിടിച്ചെടുത്തതിന്റെ നിയമസാധുതയും അദ്ദേഹം തള്ളിയിട്ടുണ്ട്.

സഈദിന്റെ 'ആര്‍ട്ടിക്കിള്‍ 80ന്റെ ഭരണഘടനാ വിരുദ്ധമായ നടപടി' റദ്ദാക്കിയതായും പാര്‍ലമെന്റും അതിന്റെ കമ്മിറ്റികളും സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളും 'അസാധുവായി' പരിഗണിച്ചതായും പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു.

എല്ലാ അധികാരങ്ങളും കൈപിടിയിലൊതുക്കി ടുണീഷ്യന്‍ ഭരണഘടനയെ സസ്‌പെന്റ് ചെയ്ത പ്രസിഡന്റിന്റെ നടപടി അധികാര മോഷണമായിരുന്നുവെന്നും ഇത് ജനാധിപത്യ മൂല്യങ്ങള്‍ എതിരാണെന്നും അ്ദദേഹം പറഞ്ഞു.

അതിനിടെ, ഭരണത്തില്‍ വേണ്ടത്ര പരിചയമില്ലാത്ത ജിയോളജിസ്റ്റ് നജ്‌ല ബൗദിന്‍ റമദാനയെ ആദ്യ വനിത പ്രധാനമന്ത്രിയായി പ്രസിഡന്റ് കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

Tags: