ഇരയെ കൊണ്ട് പ്രതിയെ രാഖി കെട്ടിക്കണം; പീഡന കേസില്‍ വിചിത്ര ജാമ്യ വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി

പീഡന കേസിലെ പ്രതിയായ വിക്രം ബാഗ്രിക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Update: 2020-08-03 06:57 GMT

ഇന്‍ഡോര്‍: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ വിചിത്ര വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി. രക്ഷാബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയായ ഇരയെ കൊണ്ട് പ്രതിയുടെ കയ്യില്‍ രാഖി കെട്ടിക്കണം, എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കണം. എന്നാല്‍ മാത്രമേ ജാമ്യം നല്‍ക്കുകയുള്ളു എന്ന് കോടതി വ്യക്തമാക്കി.

പീഡന കേസിലെ പ്രതിയായ വിക്രം ബാഗ്രിക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ജാമ്യം തരാം എന്നും കോടതി വ്യക്തമാക്കി. വെറുതെ രാഖി കെട്ടിയാല്‍ മാത്രം പോരാ രാഖി കെട്ടുമ്പോള്‍ സഹോദരിക്ക് സമ്മാനങ്ങള്‍ നല്‍കുന്നപോലെ യുവതിക്ക് 11000 രൂപ സമ്മാനമായി നല്‍കണമെന്നുംം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രോഹിത് ആര്യയാണ് വിചിത്ര വ്യവസ്ഥ പുറപ്പെടുവിച്ചത്.

യുവതിയെ പീഡിപ്പിച്ച പ്രതി വിവാഹിതനാണ്. അത് കൊണ്ട് പ്രതി ഭാര്യക്കൊപ്പമാണ് സമ്മാനം നല്‍കാന്‍ പരാതിക്കാരിയുടെ വീട്ടില്‍ പോവേണ്ടത്. ആഗസ്ത് 3ന് പകല്‍ 11 മണിക്ക് പരാതിക്കാരിയുടെ വീട്ടില്‍ എത്തണം. മധുര പലഹാരങ്ങള്‍ കൊണ്ടാണ് പരാതിക്കാരിയുടെ വീട്ടില്‍ എത്തേണ്ടത്. കൈയ്യില്‍ രാഖി കെട്ടാന്‍ പ്രതി യുവതിയോട് അപേക്ഷിക്കണം എന്നും കോടതി വ്യക്തമാക്കി. കൂടാതെ പരാതിക്കാരിയുടെ മകന് വസ്ത്രങ്ങളും മധുര പലഹാരങ്ങളും വാങ്ങാന്‍ 5000 രൂപ വേറെ നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 20നായിരുന്നു സംഭവം നടന്നത്. 30 വയസ്സുകാരിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി




Tags:    

Similar News