സ്ത്രീ, പുരുഷ സമത്വം; യുഎഇ മുന്‍നിരയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്

Update: 2021-09-19 02:23 GMT

ദുബായ്: സമൂഹത്തിന്റെ വിവിധ തുറകളില്‍ സ്ത്രീ, പുരുഷ സമത്വം ഉറപ്പാക്കിയ യുഎഇ, ശമ്പള വിതരണത്തിലും തുല്യത ഉയര്‍ത്തി പിടിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയില്‍. കഴിഞ്ഞ വര്‍ഷത്തെ യുഎന്‍ മാനവ വികസന റിപ്പോര്‍ട്ട് പ്രകാരം ലിംഗ വിവേചന സൂചികയില്‍ മേഖലയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാന്‍ യുഎഇക്കായി. ആഗോളതലത്തില്‍ പതിനെട്ടാം സ്ഥാനമാണ് രാജ്യത്തിനുള്ളത്.

കഴിഞ്ഞ മൂന്നു വര്‍ഷം തൊഴിലിടങ്ങളിലെ വേതന കാര്യത്തില്‍ സ്ത്രീ, പുരുഷ സമത്വം തുല്യത ഉറപ്പാക്കാന്‍ യുഎഇക്ക് വലിയ തോതില്‍ സാധിച്ചതായി യുഎന്‍ സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആണിനും പെണ്ണിനും തുല്യവേതനം എന്ന ആശയവുമായി ബന്ധപ്പെട്ട ദിനാചരണം കൂടിയാണ് യുഎഇയില്‍ നാളെ.

തൊഴില്‍ മേഖലയിലും മറ്റും സ്ത്രീ, പുരുഷ അനുപാതത്തില്‍ വലിയ ഏറ്റക്കുറച്ചില്‍ നിലനില്‍ക്കെ, വിവേചനം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികളാണ് യുഎഇ സ്വീകരിച്ചു വരുന്നത്. തൊഴില്‍ മേഖലയില്‍ യാതൊരു നിലക്കുള്ള ലിംഗവിവേചനവും അനുവദിക്കേണ്ടതില്ലെന്നാണ് യുഎഇയുടെ പ്രഖ്യാപിത നയം.

Tags: