അഖ്‌സക്ക് പിന്തുണയുമായി ഗസയില്‍ കൂറ്റന്‍ റാലി
പുണ്യ റമദാനില്‍ മുസ്ലിംകള്‍ക്ക് അഖ്‌സയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ബാരിക്കേഡ് വെച്ച് തടയുകയും ചെയ്ത ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ചാണ് ഗസ്സ മുനമ്പില്‍ റാലി നടത്തിയത്.
ഗസാ സിറ്റി: മസ്ജിദുല്‍ അഖ്‌സയ്ക്കു നേരെയുള്ള ഇസ്രായേല്‍ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചും ജറൂസലേമിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഗസാ മുനമ്പില്‍ കൂറ്റന്‍ റാലി. പുണ്യ റമദാനില്‍ മുസ്ലിംകള്‍ക്ക് അഖ്‌സയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ബാരിക്കേഡ് വെച്ച് തടയുകയും ചെയ്ത ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ചാണ് ഗസ്സ മുനമ്പില്‍ റാലി നടത്തിയത്.
മെയ് 22ന് നടക്കാനിരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ തീരുമാനത്തെയും പ്രതിഷേധക്കാര്‍ അപലപിച്ചു. ഹമാസിന്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്.
അല്‍ അഖ്‌സക്കുള്ള തങ്ങളുടെ പിന്തുണയും ഐക്യദാര്‍ഢ്യവും തുടരുമെന്നും ഹമാസ് നേതാക്കള്‍ റാലിയില്‍ പറഞ്ഞു. ജറുസലേമിലെ അധിനിവേശവുമായുള്ള പോരാട്ടത്തില്‍ പലസ്തീന്‍ ജനത ഒരു അധ്യായമാണ് അഭിമുഖീകരിക്കുന്നതെന്ന് ഹമാസ് നേതാവ് മുഷീര്‍ അല്‍ മസ്‌രി പറഞ്ഞു.
