പാചകവാതക വില കുത്തനെകൂട്ടി; വര്‍ധിച്ചത് 146 രൂപ

14.2 കിലോ സിലിണ്ടറിന്റെ വില 146 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. ഇതോടെ 850.50 രൂപയാണ് ഇന്നത്തെ സിലണ്ടറിന്റെ വില.

Update: 2020-02-12 04:21 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെകൂട്ടി. 14.2 കിലോ സിലിണ്ടറിന്റെ വില 146 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. ഇതോടെ 850.50 രൂപയാണ് ഇന്നത്തെ സിലണ്ടറിന്റെ വില.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്പനികള്‍ പാചക വാതക വില പുതുക്കുന്നത്. എന്നാല്‍, ഈ മാസം വില പുതുക്കിയിരുന്നില്ല. വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളില്‍ തിരികെ എത്തുമെന്നും കമ്പനികള്‍ അറിയിച്ചു. എന്നാല്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ 146 രൂപ അധികം നല്‍കേണ്ടിവരും.




Tags: