വിനായക ചതുര്‍ത്ഥി; ആഗസ്ത് 31ന് ബെംഗളൂരുവില്‍ മാംസ നിരോധനം

Update: 2022-08-29 12:15 GMT

വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ആഗസ്ത് 31ന് ബെംഗളൂരുവില്‍ മാംസ, കശാപ്പ് നിരോധനം. ബൃഹത് ബെംഗളൂരു മഹാനഗര പലികെയാണ് (ബിബിഎംപി) നിരോധനം പുറപ്പെടുവിച്ചത്. ബിബിഎംപിയുടെ കീഴിലുള്ള എല്ലാ പ്രദേശങ്ങളില്‍ നിരോധനം ബാധകമാവും. ഗണേശ ചതുര്‍ത്ഥിയില്‍ കശാപ്പും വില്പനയും നിരോധിച്ചിരിക്കുകയാണെന്ന് ബിബിഎംപി നോട്ടിസ് അയച്ചിട്ടുണ്ട്.

'കര്‍ണാടക സംസ്ഥാനത്തുടനീളം ഓഗസ്റ്റ് 31 ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നു. അന്നേ ദിവസം, ബെംഗളൂരുവിലെ ബിബിഎംപിയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു'. സര്‍ക്കുലറില്‍ പറഞ്ഞു.

ഈ മാസം ആദ്യം, ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ നഗരത്തില്‍ ഉടനീളം മാംസം വില്‍ക്കുന്നത് ബിബിഎംപി നിരോധിക്കുകയും അന്നേദിവസം ഇറച്ചി വില്‍പ്പനയില്‍ ഏര്‍പ്പെടരുതെന്ന് വില്‍പ്പനക്കാരോട് ഉത്തരവിടുകയും ചെയ്തു.

ഉത്സവത്തിന് മുന്നോടിയായി ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതില്‍ കാലതാമസമില്ലെന്ന് ഉറപ്പാക്കാന്‍ ബിബിഎംപി എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലുടനീളമുള്ള പന്തലുകള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് എല്ലാ അപേക്ഷകളും വിശദമായി പരിശോധിക്കാന്‍ പൗരസമിതി ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.

Tags:    

Similar News