മദ്യം കൈക്കൂലിയായി ആവശ്യപ്പെട്ട ഗാന്ധിനഗര്‍ എ എസ് ഐയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം: സിറാജ് എം എസ്

Update: 2025-03-01 15:17 GMT

കോട്ടയം: പരാതി നല്‍കാന്‍ എത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും മദ്യം ആവശ്യപ്പെടുകയും ചെയ്ത ഗാന്ധിനഗര്‍ എ എസ്‌ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രസിഡന്റ് സിറാജ് എം എസ് ആവശ്യപ്പെട്ടു.

എ എസ് ഐ ബിജു പോലിസ് സേനക്ക് തന്നെ അപമാനമാണ്. പരാതി നല്‍കാന്‍ വരുന്നവരോട് പോലും പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അപലപനീയമാണ്. നിലവില്‍ മയക്കുമരുന്നിന് അടിമപ്പെട്ട് കുട്ടികള്‍ ജീവിക്കുന്ന ഒരു സാഹചര്യത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ മദ്യം കൈക്കൂലി വാങ്ങി കേസുകള്‍ ഒത്ത് തിര്‍പ്പാക്കുന്ന ഇത്തരം സംവിധാനങ്ങള്‍ വലിയ അപകടത്തിലേക്ക് വഴിവെക്കും. പോലിസ് സേനയിലെ ക്രിമിനല്‍ പശ്ചാത്തലവും ആഭ്യന്തരവകുപ്പിന്റെ കെടുകാര്യസ്ഥതയുമാണ് ഇതിന് കാരണം.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഈ പോലിസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനുമുമ്പും ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുകയും ചെയ്യണം. സംസ്ഥാന ഭരണത്തിന്‍കീഴില്‍ സാധാരണ ജനവിഭാഗത്തിന് പോലും പോലിസില്‍ നിന്നും നീതി വിദൂരമാണെന്നതിന് തെളിവാണിതെന്നും സിറാജ് എം.എസ് പറഞ്ഞു.




Tags: