ജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ജര്‍മനിയിലെത്തി

പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നി വിഷയങ്ങളിലെ രണ്ട് സെഷനുകളിൽ നരേന്ദ്ര മോദി സംസാരിക്കും.

Update: 2022-06-26 02:23 GMT

ന്യൂഡൽഹി: ജി 7 ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാത്രിയോടെ ജർമനിയിലെത്തി. ഇന്നും നാളെയുമായാണ് ഉച്ചകോടി.

പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നി വിഷയങ്ങളിലെ രണ്ട് സെഷനുകളിൽ നരേന്ദ്ര മോദി സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. യൂറോപിലെ ഇന്ത്യക്കാരെയും മ്യൂണിക്കിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ജർമ്മനിയിൽ നിന്നും പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലെത്തും. യുഎഇ മുൻ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനാണ് മോദിയുടെ സന്ദർശനം. നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരേ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് എത്തുന്നത്. 

Similar News