എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ഫുമ്മ അനുമോദിച്ചു

Update: 2025-07-13 17:14 GMT

കോഴിക്കോട് : എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേര്‍സ് ആന്റ് മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന കുടുംബ സംഗമവും അനുമോദനയോഗവും സംസ്ഥാന പ്രസിഡന്റ്് ടോമി പുലിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഹമ്മദ് പേങ്കാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹാര്‍, സംസ്ഥാന നേതാക്കളായ നാരായണന്‍കുട്ടി, എം എം ജിസ്തി, മോഹന്‍ദാസ് പത്തനംതിട്ട, സഹജന്‍ എം ഇ , റഫി പി ദേവസി, പ്രസീത് ഗുഡ് വെ, ജില്ലാ സെക്രട്ടറി മുസ്തഫ കൊമ്മേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുമുഖന്‍ വേണു സ്വാഗതവും, ട്രഷറര്‍ സാജിദ് വിക്രസങ്കണ്ടി നന്ദിയും പറഞ്ഞു.