ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 പൈസ കൂടി 74.91 രൂപയും ഡീസലിന്റെ വില 65.78 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.08 പൈസ കൂടി 80.59 രൂപയും ഡീസലിന്റെ വില 69.00 രൂപയുമാണ്.
കേരളത്ത് പെട്രോള്‍ ലിറ്ററിന് 77 രൂപ കടന്നിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധനവാണുണ്ടായത്. ഇന്ധനവിലയില്‍ തുടര്‍ച്ചയായ നിരക്കുവര്‍ധനയാണ് പ്രകടമാകുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.23 രൂപയാണ്. കൊച്ചിയില്‍ 76.75 ഉം കോഴിക്കോട് 77.05 രൂപയുമാണ്. ഡീസലിന് 70 രൂപാ നിലവാരത്തിലാണുള്ളത്. തിരുവനന്തപുരത്ത് 70.75 രൂപയും കൊച്ചിയില്‍ 69.35 ഉം കോഴിക്കോട് 69.66 രൂപയുമാണ്.