സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നു

ഇന്ന് പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.64 രൂപയും ഡീസലിന് 71.19 രൂപയുമായി.

Update: 2019-10-01 07:17 GMT

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.64 രൂപയും ഡീസലിന് 71.19 രൂപയുമായി.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില ലിറ്ററിന് 72.57 രൂപയായി വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76.97 രൂപയും 71.52 രൂപയുമാണ്.സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെ കഴിഞ്ഞയാഴ്ച യമനിലെ ഹൂഥികള്‍ നടത്തിയ ആക്രമണമാണ് ഇന്ധന വിലയില്‍ വന്‍ വര്‍ധനയുടെ പ്രധാന കാരണമായി പറയുന്നത്.. ഇന്ന് മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രാളിനു 80.21 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില. 


Tags:    

Similar News