ഇന്ധന വില വര്‍ധനവ്: ഇന്ന് രാവിലെ 11 മുതല്‍ കാല്‍ മണിക്കൂര്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം

Update: 2021-06-21 02:58 GMT

തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്ര സ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ കാല്‍മണിക്കൂര്‍ വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധിക്കുക. രാവിലെ 11 മുതല്‍ 11.15 വരെ വാഹനങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എസ്ഡിടിയു തുടങ്ങിയ സംഘടനകളെല്ലാം സമരത്തില്‍ പങ്കാളികളാവാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില ദിനംതോറും വര്‍ധിപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

Fuel price hike: Vehicles parked on the road for a quarter of an hour from 11 am today

Tags:    

Similar News