ഹോര്‍മുസ് തുറക്കണം; 35 രാജ്യങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി ഫ്രഞ്ച് സൈനിക മേധാവി

Update: 2026-03-26 17:40 GMT

സൈനിക നീക്കത്തിലൂടെയല്ലാതെ ഹോര്‍മുസില്‍ പ്രശ്‌ന പരിഹാരത്തിന് മാര്‍ഗം തേടി ഫ്രാന്‍സ്. 35 രാജ്യങ്ങളുടെ പ്രതിനിധികളുമായി ഫ്രഞ്ച് സൈനിക മേധാവി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള മാര്‍ഗമാണ് കോണ്‍ഫറന്‍സില്‍ പ്രധാനമായും ചര്‍ച്ചയായതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഏതെല്ലാം രാജ്യങ്ങളാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതെന്ന് ഫ്രാന്‍സ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

'മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളില്‍ നിന്ന് വ്യത്യസ്തമായ മാര്‍ഗമാണ് ആവശ്യം. ശത്രുത അവസാനിച്ചുകഴിഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം,' ഫ്രാന്‍സ് പ്രതിരോധ മന്ത്രായലം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സൈനിക നടപടികളിലൂടെ ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഒട്ടുമിക്ക രാജ്യങ്ങളും. ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനുള്ള ട്രംപിന്റെ ആവശ്യം മിക്ക രാജ്യങ്ങളും തള്ളിയിരുന്നു.

Tags: