സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കിയ എസ്ബിഐയുടെ ജനവിരുവിരുദ്ധ നടപടികള്‍ക്കെതിരേ കുമ്പള എസ് ബിഐ ശാഖയ്ക്കു മുമ്പില്‍ നടത്തിയ പ്രതിഷേധം
സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുകയും ചെയ്യുന്ന എസ്ബിഐയുടെ ജനവിരുവിരുദ്ധ നടപടികള്‍ക്കെതിരേ എസ് ഡിപി ഐ തൃത്താല എസ്ബിഐ ബ്രാഞ്ചിന് മുമ്പില്‍ നടത്തിയ പ്രതിഷേധം
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കെ അത് എടിഎം വഴി പിന്‍വലിക്കുന്നതിന് നിരക്കും ജിഎസ്ടിയും ഈടാക്കുന്ന നടപടി അങ്ങേയറ്റം മനഷ്യത്വ വിരുദ്ധമാണെന്നും നേതാക്കള്‍ പറഞ്ഞു. മഹാമാരി വിതച്ച ഗുരുതരമായ സാഹചര്യത്തില്‍ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും പിടിച്ചുനില്‍ക്കുന്നത് ചെക്കുകള്‍ നല്‍കിയാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫ് മാത്രമേ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയൂ എന്ന നിബന്ധന വ്യാപാര മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങി നടക്കുന്ന സഹസ്ര കോടീശ്വരന്‍മാരായ കോര്‍പ്പറേറ്റുകള്‍ക്കെതിരേ ചെറുവിരലനക്കാന്‍ തയ്യാറാവാത്ത എസ്ബിഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സാധാരണക്കാരെ കൊള്ളയടിക്കാനും പിച്ച ചട്ടിയില്‍ കൈയിട്ടുവാരാനുമാണ് ശ്രമിക്കുന്നത്. സമ്പൂര്‍ണ വിലക്കയറ്റത്തിലൂടെയും വരുമാന നഷ്ടത്തിലൂടെയും നിലയില്ലാക്കയത്തിലായ ജനത നിലനില്‍പ്പിനായി ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണമെന്നും എസ് ഡിപി ഐ ആവശ്യപ്പെട്ടു.
Free services cut; SDPI Protests against SBI
