വെളള റേഷന്‍ കാര്‍ഡുകാര്‍ക്ക് ഇന്നും സൗജന്യ ഓണക്കിറ്റ്; അഞ്ചുമുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ക്ക്

അഞ്ചുമുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ ഉളളവര്‍ക്കാണ് ഞായറാഴ്ച ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇന്നലെ റേഷന്‍കാര്‍ഡിന്റെ അവസാന അക്കം പൂജ്യം മുതല്‍ നാലുവരെ ഉള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.

Update: 2020-08-30 02:56 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് (എന്‍പിഎന്‍എസ്) ഇന്നും സൗജന്യ ഓണക്കിറ്റ് വിതരണം. അഞ്ചുമുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ ഉളളവര്‍ക്കാണ് ഞായറാഴ്ച ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇന്നലെ റേഷന്‍കാര്‍ഡിന്റെ അവസാന അക്കം പൂജ്യം മുതല്‍ നാലുവരെ ഉള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.

എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല) കാര്‍ഡുകള്‍ക്കുള്ള കിറ്റ് വിതരണവും തുടരുമെന്ന് നേരത്തെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. സൗജന്യ കിറ്റ് ഈ മാസം വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അടുത്തമാസം സൗകര്യമുണ്ടായിരിക്കും. തിരുവോണ ദിനമായ 31 നും മൂന്നാം ഓണമായ സെപ്റ്റംബര്‍ ഒന്നിനും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഉത്രാട ദിനമായ ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇതിന് പകരമായാണ് സെപ്റ്റംബര്‍ ഒന്നിന് അവധി നല്‍കിയിട്ടുള്ളത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചുവരെ നീട്ടി.

Tags:    

Similar News