ഫ്രറ്റേണിറ്റി ജാഥക്ക് നേരെ എസ്എഫ്‌ഐ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

ലോ കോളജിലേക്ക് കലാജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഫ്രറ്റേണിറ്റി ജാഥ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജാഥക്ക് നേരെ കല്ലെറിഞ്ഞു.

Update: 2019-07-01 12:04 GMT

തിരുവനന്തപുരം: ലോ കോളജില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റെ സാഹോദര്യ ജാഥക്ക് നേരെ എസ്എഫ്‌ഐ ആക്രമണം. ലോ കോളജിലേക്ക് കലാജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഫ്രറ്റേണിറ്റി ജാഥ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജാഥക്ക് നേരെ കല്ലെറിഞ്ഞു.

ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ എസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഫ്രറ്റേണിറ്റി നേതാക്കളടക്കം എട്ട് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. എസ്എഫ്‌ഐ ആക്രമണത്തിലും പോലിസ് ലാത്തി ചാര്‍ജ്ജിലും നിരവധി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ്, വസീം അലി, അഫ്‌സല്‍, ഷെഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പലരുടേയും പരിക്ക് ഗുരുതരമാണെന്ന് ഫ്രറ്റേണിറ്റി നേതാക്കള്‍ അറിയിച്ചു.

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്തെ മുഴുവന്‍ കാംപസുകളിലും കനത്ത സുരക്ഷയൊരുക്കി. സാഹോദര്യ ജാഥ തുടരുമെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികള്‍ അറിയിച്ചു.




Tags:    

Similar News