വിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി

Update: 2022-06-27 18:01 GMT

തൃപ്പൂണിത്തുറ: സംഘപരിവാര്‍ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള ശ്രീപൂര്‍ണ്ണത്രയീശ ബാലാശ്രമത്തില്‍ നിന്നും അസം സ്വദേശികളായ നാലു കുട്ടികളെ കാണാതായി. പെരുമ്പാവൂരില്‍ ബാലവേലയ്ക്ക് ഇരയായതിനെതുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശാനുസരണം തൃപ്പൂണിത്തുറയിലെ ബാലാശ്രമത്തില്‍ സംരക്ഷണത്തിനായി എത്തിച്ചതായിരുന്നു.

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അസം സ്വദേശികളായ 17 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ചാടിപ്പോയതായി നടത്തിപ്പുകാര്‍ അറിയിച്ചത്. 2005 ല്‍ അഞ്ച് കുട്ടികളുമായി ആരംഭിച്ച ഈ ബാലാശ്രമം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ചത്.

19 കുട്ടികളാണ് നിലവില്‍ അന്തേവാസികളായിട്ടുള്ളത്. ഇതില്‍ തന്നെ അന്യസംസ്ഥാനക്കാരെയും മലയാളികളെയുമെല്ലാം ഒരുമിച്ചാണ് താമസിപ്പിക്കുന്നത്. നാല് കുട്ടികളാണ് സ്ഥിരതാമസമുള്ളത്. ബാലാശ്രമത്തിന്റെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News