മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക്ക് ഷിറാക്ക് അന്തരിച്ചു

അരനൂറ്റാണ്ട് കാലം ഫ്രഞ്ച് രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രാമായിരുന്നു. ലിയോണിഡ് ബ്രെഷ്‌നെവ് സോവിയറ്റ് യൂണിയന്‍ ഭരിച്ച കാലം മുതല്‍ എല്ലാ ലോകനേതാക്കളുമായും ഏറെ അടുപ്പമുള്ള നേതാവായിരുന്നു ജാക്ക് ഷിറാക്ക്.

Update: 2019-09-26 11:34 GMT

പാരിസ്: 1955 മുതല്‍ 2007 വരെ ഫ്രാന്‍സിനെ നയിച്ച മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക്ക് ഷിറാക്ക് അന്തരിച്ചു. 86 വയസ്സായിരുന്നു. ഊര്‍ജ്ജ്വസ്വലനും അധികാരത്തോട് അഭിനിവേശമുള്ളയാളുമായ ജാക്ക് ഷിറാക്ക്

അരനൂറ്റാണ്ട് കാലം ഫ്രഞ്ച് രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രാമായിരുന്നു. ലിയോണിഡ് ബ്രെഷ്‌നെവ് സോവിയറ്റ് യൂണിയന്‍ ഭരിച്ച കാലം മുതല്‍ എല്ലാ ലോകനേതാക്കളുമായും ഏറെ അടുപ്പമുള്ള നേതാവായിരുന്നു ജാക്ക് ഷിറാക്ക്. രണ്ടു തവണ പ്രസിഡന്റും രണ്ടു തവണ പ്രധാനമന്ത്രിയും 18 വര്‍ഷം പാരിസ് മേയറുമായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജാക്ക് ഷിറാക്ക് പ്രസിഡന്റായിരിക്കുമ്പോഴാണ് നിര്‍ബന്ധിത സൈനിക സേവനം അവസാനിപ്പിച്ചു കൊണ്ടുള്ള ശക്തമായ തീരുമാനം കൈകൊണ്ടത്. വര്‍ദ്ധിച്ചുവരുന്ന ജനകീയ തീവ്ര വലതുപക്ഷത്തിനെതിരെ ശക്തമായ നിലപാട് കൈകൊണ്ട നേതാവായിരുന്നു ജാക്ക് ഷിറാക്ക്്.

രണ്ടാം ലോക മഹായുദ്ധത്തില്‍ ഫ്രാന്‍സിന്റെ വിച്ചി സൈന്യം നാസികളെ സഹായിച്ചിരുന്നുവെന്ന് അംഗീകരിച്ച ആദ്യത്തെ പ്രസിഡന്റും ജാക്ക് ഷിറാക്കായിരുന്നു. ഉയര്‍ച്ച താഴ്ച്ചകള്‍ക്കിടയിലും മികച്ച ജനകീയാടിത്തറയുള്ള നേതാവായിരുന്നു അദ്ദേഹം.


Tags:    

Similar News