ആന്ധ്ര മുന്‍മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു

Update: 2021-12-04 04:04 GMT

ഹൈദരാബാദ്: ആന്ധ്ര മുന്‍മുഖ്യമന്ത്രിയും കര്‍ണാടക, തമിഴ്‌നാട് ഗവര്‍ണറുമായിരുന്ന കെ റോസയ്യ (88) അന്തരിച്ചു. ഹൈദരാബാദില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 16 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം.

വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബര്‍ മുതല്‍ 2010 നവംബര്‍ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. ആന്ധ്രാ നിയമസഭയിലെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു അദ്ദേഹം. 1998ല്‍ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1933 ജൂലൈ നാലിന് ഗുണ്ടൂര്‍ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്.

Tags: