കന്നുകാലികളെ മോഷ്ടിച്ച് അറവുശാലകള്‍ക്ക് വിറ്റു; ബജ്‌റംഗ്ദള്‍ മുന്‍ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

Update: 2020-12-17 11:21 GMT

മംഗളൂരു: കന്നുകാലികളെ മോഷ്ടിച്ച് അറവുശാലകള്‍ക്കു വില്‍പ്പന നടത്തിയതിനു ബജ്‌റംഗ്ദള്‍ മുന്‍ ജില്ലാ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ബജ്‌റംഗ്ദള്‍ കര്‍ക്കല ജില്ലാ മുന്‍ പ്രസിഡന്റ് അനില്‍ പ്രഭുവിനെയാണ് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി കന്നുകാലിയെ കടത്തുകയും വില്‍പ്പന നടത്തുകയും ചെയ്തതിനു നേരത്തേ മുഹമ്മദ് യാസിന്‍ എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനില്‍ പ്രഭുവുമായി ബന്ധമുണ്ടെന്ന് യാസിന്‍ സമ്മതിച്ചിരുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ മോഷ്ടിച്ച് അറവുശാലകളിലേക്ക് എത്തിച്ചിരുന്നതായാണ് പ്രഭുവിനും യാസിനുമെതിരായ ആരോപണം. ഇത്തരത്തില്‍ കന്നുകാലികളെ അറവുശാലകളില്‍ എത്തിച്ചതിനു ബജ്‌റംഗ്ദള്‍ നേതാവായ അനില്‍ പ്രഭു പണം വാങ്ങിയതായും വ്യക്തമായിട്ടുണ്ട്. അതേസമയം, പ്രഭുവിന് കുറച്ചുകാലമായി സംഘടനയുമായി ബന്ധമില്ലെന്ന് ബജ്‌റംഗ്ദള്‍ അറിയിച്ചു.

Former Bajrang Dal district president arrested for stealing cattle and selling them to slaughterhouses

Tags:    

Similar News