അജ്മീര്‍ സ്‌ഫോടനക്കേസ് പ്രതിക്ക് ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയത് വിവാദത്തില്‍
സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ച് മഗ്‌സാസെ അവാര്‍ഡ് ജേതാവും സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) വൈസ് പ്രസിഡന്റുമായ സന്ദീപ് പാണ്ഡെ, പ്രസിഡന്റ് അഡ്വ. മുഹമ്മദ് ശുഹൈബ് എന്നിവര്‍ രംഗത്തെത്തി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ മഹ് റൂഖ് മിര്‍സയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംശയാസ്പദമാണെന്നും ഇന്ദ്രേഷ് കുമാര്‍ സമൂഹത്തിന് എന്ത് സംഭാവന നല്‍കിയതിനാണ് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചതെന്നും ഇരുവരും ചോദിച്ചു.
ലഖ്‌നോ: അജ്മീര്‍ സ്‌ഫോടനക്കേസ് പ്രതിയും ആര്‍എസ്എസ് നേതാവുമായ ഇന്ദ്രേഷ് കുമാറിന് ലഖ്‌നോയിലെ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി ഉര്‍ദു, അറബി-പാഴ്‌സി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നല്‍കിയത് വിവാദത്തില്‍. 2007 ലെ അജ്മീര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയും ചെയ്ത, മറ്റൊരു ഹിന്ദുത്വ പ്രവര്‍ത്തകനായ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ഇന്ദ്രേഷ് കുമാറിനെയാണ് സാഹിത്യത്തിലുള്ള ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ച് മഗ്‌സാസെ അവാര്‍ഡ് ജേതാവും സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) വൈസ് പ്രസിഡന്റുമായ സന്ദീപ് പാണ്ഡെ, പ്രസിഡന്റ് അഡ്വ. മുഹമ്മദ് ശുഹൈബ് എന്നിവര്‍ രംഗത്തെത്തി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ മഹ് റൂഖ് മിര്‍സയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംശയാസ്പദമാണെന്നും ഇന്ദ്രേഷ് കുമാര്‍ സമൂഹത്തിന് എന്ത് സംഭാവന നല്‍കിയതിനാണ് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചതെന്നും ഇരുവരും ചോദിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ(എംആര്‍എം) ഉപദേശകന്‍ കൂടിയാണ് ഇന്ദ്രേഷ് കുമാര്‍. മഹ് റൂഖ് മിര്‍സ മുസ്‌ലിം രാഷ്ട്രീയ മഞ്ചുമായി ബന്ധമുള്ളയാളാണെന്നും ഇരുവരും പ്രസ്താവനയില്‍ വ്യക്തമാക്കി. 2007 ഒക്ടോബര്‍ 11 വൈകീട്ട് അജ്മീറിലെ സൂഫിവര്യനായ ഖ്വജാ മൊയ്‌നുദ്ദീന്‍ ചിശ്തിയിലെ ആരാധനാലയത്തിലാണ് ബോംബ് സ്‌ഫോടനം നടന്നു. ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള സംഘടനയാണെന്ന് ആദ്യം ആരോപിച്ചതെങ്കിലും വിശദമായ അന്വേഷണത്തിലാണ് ഹിന്ദുത്വരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായത്. സംജോധ എക്‌സ്പ്രസ് സ്‌ഫോടനം ഉള്‍പ്പെടെയുള്ളവയില്‍ ഗൂഢാലോചന നടത്തിയ സ്വാമി അസിമാനന്ദ് മലേഗാവ്, അജ്മീര്‍ സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്ക് ഏറ്റുപറഞ്ഞതോടെയാണ് സത്യം പുറത്തുവന്നത്.
2007 ഒകോടോബര്‍ 11ന് റമദാനില്‍ നോമ്പുതുറ സമയത്താണ് രാജസ്ഥാനിലെ അജ്മീറിലുള്ള ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയ്ക്കു സമീപം ബോംബ് സ്‌ഫോടനമുണ്ടായത്. ടിഫിന്‍ ബോക്‌സില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് ആദ്യം അന്വേഷിച്ച രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന(എടിഎസ്) ഹര്‍ക്കത്തുല്‍ ജിഹാദി ഇസ് ലാമിയ എന്ന സംഘടനയാണ് പിന്നിലെന്നായിരുന്നു ആരോപിച്ചിരുന്നത്. പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ സ്‌ഫോടനത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ത, അഭിനവ് ഭാരത് തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണെന്നു കണ്ടെത്തി. തുടര്‍ന്ന് ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി അംഗവും സഹപ്രചാര്‍ പ്രമുഖുമായിരുന്ന ഇന്ദ്രേഷ് കുമാറിനെ ചോദ്യംചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍ ഐ എ ഇന്ദ്രേഷ്‌കുമാറും അസിമാനന്ദയും ഉള്‍പ്പെടെയുള്ളവരെ തെളിവില്ലെന്നു പറഞ്ഞ് വിട്ടയക്കുകയായിരുന്നു. 68 പേര്‍ കൊല്ലപ്പെട്ട സംജോധ എക്‌സ്പ്രസ് സ്‌ഫോടനക്കേസിലും സ്വാമി അസിമാനന്ദയെ എന്‍ഐഎ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഹിന്ദുത്വര്‍ പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസ് ദുര്‍ബലപ്പെടുത്താന്‍ ഉന്നതരുടെ സമ്മര്‍ദ്ദമുണ്ടെന്നു എന്ന് എന്‍ ഐ എയുടെ സീനിയര്‍ പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഏതായാലും അജ്മീറിലെ പ്രശസ്തമായ ദര്‍ഗയില്‍ സ്‌ഫോടനം നടത്തുന്നതിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ടയാള്‍ക്കു തന്നെ അതേ സൂഫിവര്യന്റെ പേരിലുള്ള സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

