വിദേശസഞ്ചാരികള്‍ക്ക് അടുത്ത മാസം 15 മുതല്‍ ഇന്ത്യയിലെത്താം

Update: 2021-10-11 18:00 GMT

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ വിദേശസഞ്ചാരികള്‍ക്ക് അടുത്ത മാസം 15 മുതല്‍ ഇന്ത്യയിലെത്താം. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഈ മാസം 15 മുതല്‍ വിസ അനുവദിക്കും. എന്നാല്‍ രാജ്യത്തെത്തുന്ന വിദേശികള്‍ എല്ലാ തരത്തിലുമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് രാജ്യത്തെ ടൂറിസം മേഖലയെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതില്‍നിന്നു കരകയറാന്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം സഹായിക്കുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. കൂടാതെ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags: