ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശകമ്പനിക്ക് അനുമതി; തീരദേശ ഹര്‍ത്താല്‍ തുടങ്ങി
തീരദേശത്തെ ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് ഹര്‍ത്താല്‍.
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ദുരൂഹ നീക്കങ്ങളില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. തീരദേശത്തെ ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് ഹര്‍ത്താല്‍. കേരള തീരം അരിച്ചുപെറുക്കാന്‍ അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ 400 ട്രോളറുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് വിവാദമായത്.
ഇഎംസിസി ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. എന്നാല്‍, വിവാദമായതോടെ സര്‍ക്കാര്‍ ഇതു പിന്‍വലിച്ചിരുന്നു.
അതേസമയം, മത്സ്യമേഖല സംരക്ഷണ സമിതി സംയുക്തമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് മൂന്ന് സംഘടനകള്‍ പിന്നീട് പിന്‍മാറിയിട്ടുണ്ട്. സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍, കേരള മത്സ്യ തൊഴിലാളി ഐക്യവേദി, കെയുടിസി എന്നി സംഘടനകളാണ് പിന്‍മാറിയത്.