നാഗ്പൂരില്‍നിന്ന് പറന്ന് ലോകം കാണൂ; ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ക്കിടെ പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരേ ഖത്തര്‍ ശക്തമായ പ്രതികരണവുമായി മുന്നോട്ട് വന്നതിനു പിന്നാലെ ഖത്തര്‍ എയര്‍വേയ്‌സിനെ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ മുന്നോട്ട് വന്നതിനു പിന്നാലെയാണ് ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരിനെ പരാമര്‍ശിച്ച് ഖത്തര്‍ എയര്‍വേഴ്‌സിന്റെ പരസ്യം പുറത്തുവന്നത്.

Update: 2022-06-07 11:09 GMT

ന്യൂഡല്‍ഹി: നാഗ്പൂരില്‍നിന്നുള്ള തങ്ങളുടെ വിമാന സര്‍വീസുകളിലൂടെ ലോകം കാണൂ എന്ന പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരേ ഖത്തര്‍ ശക്തമായ പ്രതികരണവുമായി മുന്നോട്ട് വന്നതിനു പിന്നാലെ ഖത്തര്‍ എയര്‍വേയ്‌സിനെ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ മുന്നോട്ട് വന്നതിനു പിന്നാലെയാണ് ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരിനെ പരാമര്‍ശിച്ച് ഖത്തര്‍ എയര്‍വേഴ്‌സിന്റെ പരസ്യം പുറത്തുവന്നത്.തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഹോം സ്‌ക്രീനിലാണ് കമ്പനി നാഗ്പൂരില്‍നിന്നുള്ള സര്‍വീസുകളുടെ പരസ്യം നല്‍കിയിരിക്കുന്നത്.

ദോഹയിലെ ഹമദ് അന്താരാഷ്ട്രത്താവളം വഴി ലോകത്തിലെ 140ല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് പരസ്യത്തിലുള്ളത്. ഖത്തര്‍ എയര്‍വേയ്‌സിലെ ആഢംബരയാത്ര എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

നേരത്തെ ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നിരവധി അറബ്, മുസ്‌ലിം രാജ്യങ്ങളാണ് കടുത്ത പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Tags: