പ്രളയം 2018: പോപുലര്‍ ഫ്രണ്ട് പുനരധിവാസം ഒന്നാംഘട്ട താക്കോല്‍ദാനവും രണ്ടാംഘട്ട പ്രഖ്യാപനവും

പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മറ്റി നിര്‍മിച്ചു നല്‍കുന്ന 13 വീടുകളില്‍, ഒന്നാംഘട്ടത്തില്‍ പണി പൂര്‍ത്തിയായ 8 വീടുകളുടെ താക്കോല്‍ദാനവും രണ്ടാംഘട്ട പദ്ധതി പ്രഖ്യാപനവും ശനിയാഴ്ച വൈകീട്ട് അഞ്ചിന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടക്കും.

Update: 2019-03-28 16:56 GMT

കോഴിക്കോട്: കേരളത്തെയാകമാനം ഗ്രസിച്ച 2018 ജുലൈ, ആഗസ്ത് മാസങ്ങളിലെ പ്രളയത്തില്‍ വയനാട് ജില്ലയില്‍ വീടുകള്‍ നഷ്ട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മറ്റി നിര്‍മിച്ചു നല്‍കുന്ന 13 വീടുകളില്‍, ഒന്നാംഘട്ടത്തില്‍ പണി പൂര്‍ത്തിയായ 8 വീടുകളുടെ താക്കോല്‍ദാനവും രണ്ടാംഘട്ട പദ്ധതി പ്രഖ്യാപനവും ശനിയാഴ്ച വൈകീട്ട് അഞ്ചിന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടക്കും.

സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി മുഖ്യാതിഥിയായിരിക്കും. പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി അംഗം മുഹമ്മദ് കലീമുല്ലാ സിദ്ദീഖി (മൈസൂര്‍), എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് ഹബീബ, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം ടി കെ അബ്ദുസമദ്, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പഞ്ചാര, സാമൂഹ്യപ്രവര്‍ത്തകന്‍ ഇബ്രാഹിം കൈപ്പാണി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ് പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് രാവിലെ 11ന് നടക്കുന്ന കുടുംബസംഗമം പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍, പികെ ഉസ്മാന്‍, ബാബുമണി കരുവാരക്കുണ്ട് പങ്കെടുക്കും. ആക്‌സസ് ഇന്ത്യാ റിസോഴ്‌സ് പേഴ്‌സണ്‍ അസ്്‌ലം പേരാമ്പ്ര 'ഹാപ്പി ഫാമിലി' എന്ന വിഷയത്തില്‍ ക്ലാസെടുക്കും.

Tags:    

Similar News