കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ വെട്ടിപ്പൊളിച്ചത് 3,000 കോടിയുടെ റോഡ്

റോഡ് വെട്ടിപ്പൊളിക്കുന്നതിന് പിന്നില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

Update: 2019-06-26 15:03 GMT

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡെന്ന് റിപോര്‍ട്ട്.പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിയമസഭയിലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. റോഡ് വെട്ടിപ്പൊളിക്കുന്നതിന് പിന്നില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. റോഡ് പൊളിക്കലിന് പിന്നിലെ കാരണം തേടി വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് അഴിമതി സൂചന ലഭിച്ചത്. ജല അതോറിറ്റി എന്‍ജിനീയര്‍മാരും കരാറുകാരും ചേര്‍ന്നാണ് അഴിമതി നടത്തുന്നത്.

പ്രധാന പദ്ധതികള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കണമെങ്കില്‍ ആറുമാസം മുമ്പും ചെറിയ പദ്ധതികള്‍ക്ക് മൂന്നുമാസം മുമ്പും പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍, ഇതൊന്നും സാധാരണയായി പാലിക്കാറില്ല. റോഡ് പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനു നല്‍കേണ്ട തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏജന്‍സികള്‍ അടയ്ക്കാറില്ല. എം സ്വരാജിന്റെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഈ വിവരങ്ങള്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത്. 

Tags: