മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

ശനിയാഴ്ച പുലര്‍ച്ചെ രത്‌നഗിരി ജില്ലയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗര്‍ഡ കെമിക്കല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ അമ്പതോളം തൊഴിലാളികളെ അഗ്‌നിശമനസേനയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി.

Update: 2021-03-20 09:23 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രത്‌നഗിരി ജില്ലയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗര്‍ഡ കെമിക്കല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ അമ്പതോളം തൊഴിലാളികളെ അഗ്‌നിശമനസേനയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി.

ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമല്ലാത്തവരെ അടുത്തുള്ള സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബോയിലറിലുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഇത്തരത്തിലുള്ള ആറാമത്തെ അപകടമാണിതെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News