പാകിസ്താനില്‍ സ്‌ഫോടനം; ആറ് മരണം

Update: 2024-03-26 16:10 GMT

ലാഹോര്‍: പാകിസ്തിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ സ്‌ഫോടനം. അഞ്ച് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ട. ഇസ്‌ലാമാബാദില്‍ നിന്ന് ദാസുവിലെ ക്യാംപിലേക്ക് പോവുകയായിരുന്ന ചൈനീസ് എന്‍ജിനീയര്‍മാരുടെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അതേസമയം, അഞ്ച് ചൈനീസ് പൗരന്മാരെ കൂടാതെ സ്വദേശിയായ െൈഡ്രവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. വാഹനവ്യൂഹത്തിലെ ബാക്കിയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആക്രമണത്തെ അപലപിക്കുകയും പാകിസ്താന്‍-ചൈന സൗഹൃദം തകര്‍ക്കുന്നതില്‍ പാകിസ്ഥാനോട് ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ ഒരിക്കലും വിജയിക്കില്ലെന്നും പറഞ്ഞു.

Tags:    

Similar News