കേരള ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: അഞ്ചുപേര്‍ അറസ്റ്റില്‍

കേരളത്തില്‍നിന്നുള്ള മുഹമ്മദ് അമീന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന ഐഎസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

Update: 2021-08-04 17:54 GMT

ന്യൂഡല്‍ഹി: കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലും ബംഗളൂരുവിലും മംഗളൂരുവിലും നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്.

ബംഗളുരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്. ദീപ്തി മര്‍ല, മുഹമ്മദ് അമര്‍, എസ് മഥേഷ് എന്നിവരാണ് ബംഗളുരുവില്‍ അറസ്റ്റിലായത്. ഹമീദ്, ഹസ്സന്‍ എന്നിവരെ ജമ്മുവില്‍ നിന്നും അറസ്റ്റ് ചെയ്തു.

കേരളത്തില്‍നിന്നുള്ള മുഹമ്മദ് അമീന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന ഐഎസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മംഗളുരു അടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍ഐഎ നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവരിൽ നിന്ന് കുറ്റകരമായ ചില രേഖകൾ പിടിച്ചെടുത്തതായ റിപോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കര്‍ണാടക മുന്‍ എംഎല്‍എ ഇദ്ദീനബ്ബയുടെ വസതിയിലും എന്‍ഐഎ പരിശോധന നടത്തി.