ചാലിയത്ത് മല്‍സ്യബന്ധന വള്ളം പുളിമുട്ടില്‍ ഇടിച്ച് തകര്‍ന്നു

മാറാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇബ്രാഹിം ബാദുഷ എന്ന ഫൈബര്‍ വെള്ളമാണ് തകര്‍ന്നത്.

Update: 2021-06-10 09:17 GMT

ചാലിയം: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മല്‍സ്യബന്ധന വള്ളം ചാലിയം പുളിമുട്ടില്‍ ഇടിച്ച് തകര്‍ന്നു. മാറാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇബ്രാഹിം ബാദുഷ എന്ന ഫൈബര്‍ വെള്ളമാണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മല്‍സ്യബന്ധനം നടത്തി തിരിച്ചുവരവെ ചാലിയം പുളിമുട്ടിന് സമീപംവച്ച് എഞ്ചിന്‍ തകാറിലാവുകയായിരുന്നു.


ഇതിനിടെ വീശിയടിച്ച ശക്തമായ കാറ്റില്‍ നിയന്ത്രണം വിട്ട് ചാലിയം ഭാഗത്തെ പുളിമുട്ടില്‍ ഇടിച്ചുകയറുകയുമായിരുന്നു. സംഭവത്തില്‍ ഏതാനും തൊഴിലാളികള്‍ക്ക് നിസാര പരിക്കേറ്റു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Tags: