അമേരിക്കയില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു

Update: 2020-02-29 19:33 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ ആദ്യ കൊവിഡ് 19(കൊറോണ) വൈറസ് മൂലമുള്ള മരണം സ്ഥിരീകരിച്ചു. വാഷിങ്ടണില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നയാളാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാഷിങ്ടണിലെ കിര്‍ക്ക്‌ലാന്റിലെ ഓര്‍ഗനൈസേഷന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗിയാണ് മരണപ്പെട്ടതെമ്മ് എവര്‍ഗ്രീന്‍ ഹെല്‍ത്ത് വക്താവ് കേ ടെയ്‌ലര്‍ പറഞ്ഞു. വാഷിങ്ടണ്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ലിസ സ്‌ട്രോം വാറനും മരണം സ്ഥിരീകരിച്ചു. 'ഇത് നമ്മുടെ രാജ്യത്ത് ദുഖകരമായ ദിവസമാണെന്നു വാഷിങ്ടണ്‍ ഗവര്‍ണര്‍ ജയ് ഇന്‍സ്‌ലേ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ വൈറസ് കാരണം ആരും മരിക്കാതിരിക്കാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു.

    കിങ് കൗണ്ടിയിലെ രോഗിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ഓരോ അമേരിക്കക്കാരന്റെയും ഹൃദയത്തില്‍ അവരും അവരുടെ കുടുംബവും ഉണ്ടെന്ന് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു.






Tags:    

Similar News