യുഎഇയില്‍ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു

മിഡില്‍ ഈസ്റ്റില്‍ രോഗം സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്

Update: 2020-01-29 07:09 GMT

ദുബയ്: യുഎഇയില്‍ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നെത്തിയ കുടുംബാംഗങ്ങള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജന്‍സി വാം റിപോര്‍ട്ട് ചെയ്തു. എന്നാല്‍, രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.



 



മിഡില്‍ ഈസ്റ്റില്‍ രോഗം സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്. ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച ശാസ്ത്രീയ ശുപാര്‍ശകള്‍, വ്യവസ്ഥകള്‍, മാനദണ്ഡങ്ങള്‍ എന്നിവ അനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതരെ ഏകോപിപ്പിച്ച് യുഎഇ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും അറിയിപ്പില്‍ വ്യക്തമാക്കി. പൊതു ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കി പ്രസ്താവനയില്‍ അറിയിച്ചു.




Tags:    

Similar News