പ്രളയകാലത്ത് മാതൃകാരക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ മരിച്ചു

Update: 2021-04-22 13:00 GMT

തിരുവല്ല: 2018ലെ മഹാപ്രളയകാലത്ത് മാതൃകാരക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവല്ല ഫയര്‍ ഫോഴ്‌സിലെ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതില്‍ വീട്ടില്‍ വി വിനീത്(34) ആണ് മരിച്ചത്. കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ജോലി സ്ഥലമായ തിരുവല്ലയിലേക്ക് സ്‌കൂട്ടറില്‍ പോവുന്നതിനിടെ എതിരേ

    വന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു. ആറു വര്‍ഷമായി തിരുവല്ല നിലയത്തില്‍ ജോലി ചെയ്യുന്നതിനിടെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. കൊവിഡ് കാലത്ത് നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതില്‍ വിദ്യാധരന്‍-ഓമന ദമ്പതികളുടെ മകനാണ്. ഭാര്യ: അശ്വതി: മകള്‍: ദേവശ്രീ.

Firefighter who was doing pandemic and during a flood has died

Tags: