പാര്‍ലമെന്റിനുള്ളില്‍ തീപിടുത്തം

Update: 2020-08-17 03:37 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളില്‍ തീപിടുത്തം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. 7 ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

പാര്‍ലമെന്റിലെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. രാജ്യവ്യാപകമായി ലാക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റിന്റെ ഇരുസഭകളായ ലോക്സഭയുടെയും രാജ്യസഭയുടെയും സമ്മേളനങ്ങള്‍ മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ചിരുന്നു