തലശ്ശേരിയില്‍ മാളില്‍ തീപ്പിടിത്തം

Update: 2020-03-27 18:25 GMT

തലശ്ശേരി: നഗരത്തിലെ ഡൗണ്‍ ടൗണ്‍ മാളില്‍ തീപ്പിടിത്തം. രാത്രി 10.50 ഓടെയാണ് സംഭവം. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. തീ പടരും മുമ്പ് തലശ്ശേരി യൂനിറ്റില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീയണച്ചു തുടങ്ങിയതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് പടരുന്നത് തടയാനായി. പാനൂര്‍, കൂത്തുപറമ്പ് യൂനിറ്റുകളില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തി നിയന്ത്ര വിധേയമാക്കി.


Tags:    

Similar News