ചെന്നൈയില്‍ പാര്‍ക്കിങ് സ്ഥലത്ത് തീപ്പിടിത്തം; നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് കരുതുന്നത്. ശക്തമായ കാറ്റ് അപകടത്തിന്റെ തീവ്രത വര്‍ധിക്കാനിടയാക്കി. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Update: 2019-02-24 12:35 GMT

ചെന്നൈ: ചെന്നൈ നഗരത്തിന് സമീപം പാര്‍ക്കിങ് സ്ഥലത്ത് വന്‍ അഗ്നിബാധി. തീപ്പിടിത്തത്തില്‍ നൂറിലേറെ കാറുകള്‍ കത്തി നശിച്ചു. ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് കരുതുന്നത്. ശക്തമായ കാറ്റ് അപകടത്തിന്റെ തീവ്രത വര്‍ധിക്കാനിടയാക്കി. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിനടുത്തായി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലമാണിതെന്ന് അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. തീ അണച്ചെങ്കിലും കനത്ത പുകയില്‍ മുങ്ങിയിരിക്കുകയാണ് സമീപപ്രദേശങ്ങള്‍.

കഴിഞ്ഞ ദിവസം ബംഗളൂരു യെലഹങ്ക വ്യോസേനാതാവളത്തില്‍ എയര്‍ഷോയുടെ പാര്‍ക്കിങ് സ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി കാറുകള്‍ കത്തിനശിച്ചിരുന്നു. 

Tags:    

Similar News