ബഹ്‌റയ്‌നിലെ മനാമ സൂഖില്‍ തീപ്പിടിത്തം; നിരവധി കടകള്‍ കത്തിനശിച്ചു

Update: 2024-06-12 15:48 GMT

മനാമ: ബഹ്‌റയ്ന്‍ തലസ്ഥാനമായ മനാമയിലെ ഓള്‍ഡ് മനാമ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. സൂഖിലെ സിറ്റി മാക്‌സ് ഷോപ്പിന് പിന്നിലെ മാളിനാണ് തീപിടിച്ചത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുകയായിരുന്നു. നിരവധി കടകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. സിവില്‍ ഡിഫന്‍സ് വിഭാഗമെത്തി തീയണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കുവൈത്തില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടത്തത്തില്‍ നിരവധി മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരണപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് ബഹ്‌റയിനുലം തീപ്പിടിത്തമുണ്ടായത്.

Tags: