നോയ്ഡയിലെ ചേരിയില്‍ തീപ്പിടിത്തം: രണ്ട് കുട്ടികള്‍ മരിച്ചു; 150ഓളം കുടിലുകള്‍ കത്തിനശിച്ചു

സംഭവ സ്ഥലത്തെത്തിയ പോലിസും അഗ്നിശമനസേനാ പ്രവർത്തകരും ചേർന്ന് തീ അണച്ചു.

Update: 2021-04-11 13:10 GMT

ന്യൂഡൽഹി: നോയ്‌ഡയിലെ സെക്ടർ 63ന് സമീപം ബഹ്ലോൽപുർ ചേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നുവയസ്സുളള രണ്ടു കുട്ടികൾ മരിച്ചു. നൂറ്റമ്പതോളം കുടിലുകൾ കത്തിനശിച്ചു.


സംഭവ സ്ഥലത്തെത്തിയ പോലിസും അഗ്നിശമനസേനാ പ്രവർത്തകരും ചേർന്ന് തീ അണച്ചു. തീപ്പിടിത്തത്തിനുളള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ നിരവധി പേരാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.