കോഴിക്കോട് വന്‍ അഗ്നിബാധ

ഹെല്‍മറ്റ്, റെയിന്‍കോട്ട് ഗോഡൗണിനാണ് തീപിടിച്ചത്.

Update: 2020-08-25 18:03 GMT

കോഴിക്കോട്: പുഷ്പ ജംഗ്ഷനില്‍ ഫ്രാന്‍സിസ് റോഡില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രി 10 മണിയോട് കൂടിയാണ് തീപിടുത്തമുണ്ടായത്.

ഫയര്‍ഫോഴ്‌സ് ആറ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിച്ച് വരികയാണ്. ഹെല്‍മറ്റ്, റെയിന്‍കോട്ട് ഗോഡൗണിനാണ് തീപിടിച്ചത്. തീപിടുത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങള്‍ സംബന്ധിച്ചും മറ്റും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജില്ലാ കലക്ടര്‍ സാംബശിവറാവു, എം കെ രാഘവന്‍ എംപി എന്നിവര്‍ സ്ഥലത്തെത്തി.




Tags:    

Similar News