മുസ്‌ലിം സ്ത്രീകളെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് വെബ്‌സൈറ്റ്; മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
പൊതുവെ സ്ത്രീകളുടെയും മുസ്‌ലിം സമൂഹത്തിന്റെ മനസ്സിലും ഭയത്തിന്റെയും അപമാനത്തിന്റെയും ഒരു വികാരം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത്തരം വിദ്വേഷ പ്രചാരകര്‍ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വച്ച് ശിക്ഷകളെക്കുറിച്ച് ഭയക്കാതെ ഇടപെടുന്നത് കാണുന്നത് അസ്വസ്ഥമാക്കുന്ന കാര്യമാണ്.
ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വെബ്‌സൈറ്റില്‍ തന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ആക്ഷേപകരമായ കമന്റുകള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചു എന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്.
മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ഗിറ്റ് ഹബില്‍ ഹോസ്റ്റ് ചെയ്ത ആപ്പില്‍ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെയും നോയിഡയിലെയും പോലിസ് കേസെടുത്ത് ആറ് മാസത്തിന് ശേഷമാണ് വീണ്ടും സമാന പരാതി. ആദ്യം നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ആറ് മാസം പിന്നിട്ടിട്ടും പോലിസ് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
പുതിയ വെബ്‌പേജും ഗിറ്റ് ഹബ് ആപ്പില്‍ സൃഷ്ടിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ അത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പരാതിക്കാരി ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ അവരുടെ ഫോട്ടോകള്‍ 'അശ്ലീല പരാമര്‍ശങ്ങളോടെ' വെബ്‌പേജില്‍ പോസ്റ്റ് ചെയ്തതായി സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
വെബ്‌പേജിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയതിന് ഒരു ദിവസത്തിന് ശേഷം, ഡല്‍ഹി പോലിസ് ഐപിസി സെക്ഷന്‍ 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) പ്രകാരം കേസെടുത്തു.
'ബുള്ളി ബായ്' എന്ന പേരില്‍ ഗിറ്റ്ഹബ് ഉപയോഗിക്കുന്ന ഒരു ആപ്പില്‍ അജ്ഞാതരായ ആളുകള്‍ തന്നെ ലക്ഷ്യമിടുന്നതായി ആരോപിച്ച് ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതി ഞങ്ങള്‍ക്ക് ലഭിച്ചു. തെക്കുകിഴക്കന്‍ ജില്ലയിലെ സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, 'ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.
പരാതിയില്‍ നിയമനടപടി ആരംഭിച്ചതായി ഡിസിപി (സൗത്ത് ഈസ്റ്റ്) ഇഷ പാണ്ഡെ പറഞ്ഞു. ആക്ഷേപകരമായ പോസ്റ്റുകളുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി സൈബര്‍ സെല്‍ വൃത്തങ്ങള്‍ പറഞ്ഞു. പോലിസിന്റെ പരാതിയെത്തുടര്‍ന്ന് അവ പ്രവര്‍ത്തനരഹിതമാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പോലിസ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 7, 8 തീയതികളില്‍, നോയിഡയിലും ഡല്‍ഹിയിലും പോലിസ് അജ്ഞാതരായ വ്യക്തികള്‍ക്കെതിരേ സമാന സംഭവത്തില്‍ പ്രത്യേക എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു പൈലറ്റും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്ത് അപകീര്‍ത്തികരമായ തരത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ആപ്പ് സൃഷ്ടിച്ച പ്രതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഗിറ്റ്ഹബിന് കത്തയച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഡല്‍ഹി പോലിസ് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു.
തന്നെപ്പോലെ നിരവധി സ്ത്രീകളെ ബാധിച്ച ഈ സംഭവത്തില്‍ അടിയന്തര നടപടി വേണമെന്ന് പരാതിക്കാരി പറഞ്ഞു. ഇന്ന് രാവിലെ ഒരു വെബ്‌സൈറ്റില്‍ എന്റെ ചിത്രം അനുചിതവും അസ്വീകാര്യവും വ്യക്തമായും അശ്ലീലവുമായ സന്ദര്‍ഭത്തില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ പലപ്പോഴും ഓണ്‍ലൈന്‍ ട്രോളുകളുടെ ലക്ഷ്യമാണ്. ഇത് അത്തരം ഉപദ്രവത്തിന്റെ അടുത്ത ഘട്ടമാണെന്ന് തോന്നുന്നു. എന്നെപോലെയുള്ള സ്വതന്ത്ര സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും ഉപദ്രവിക്കാന്‍ ഇത് വ്യക്തമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതിനാല്‍ ഇതിന് അടിയന്തര നടപടി ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
'ബുള്ളി ബായ്' എന്ന പദം തന്നെ അനാദരവാണെന്ന് തോന്നുന്നു, ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കം മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്നതാണ്. കാരണം ബുള്ളി എന്ന നിന്ദ്യമായ പദം മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നു, മാത്രമല്ല വെബ്‌സൈറ്റ് മുഴുവനും അപകീര്‍ത്തിപരമായ ഉദ്ദേശ്യത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു. മുസ്‌ലിം സ്ത്രീകളെ അപമാനിക്കലാണ് അതില്‍ ലക്ഷ്യമിടുന്നത്. ഇന്നത്തെ ബുള്ളി എന്ന പദം സ്ത്രീകളെ കൂടുതല്‍ വസ്തുവല്‍ക്കരിക്കുകയും മനുഷ്യരല്ലാത്ത തരത്തില്‍ കാണുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ രാജ്യത്തെ നിയമം അനുസരിക്കുന്ന ഒരു പൗര എന്ന നിലയിലും ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയിലും, നിങ്ങളുടെ ഈ ദിവസത്തെ 'ബുള്ളി ബായ്' എന്ന തലക്കെട്ടില്‍, എഡിറ്റ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പമുള്ള ആരോപണവിധേയമായ ട്വീറ്റില്‍ ഞാന്‍ വളരെയധികം അസ്വസ്ഥയാണ്. സമൂഹത്തിലെ സ്ത്രീവിരുദ്ധരായവര്‍ക്ക് പൊതുവെ സ്ത്രീകളെയും മുസ്‌ലിം സ്ത്രീകളെ വിശേഷിച്ചും ഇകഴ്ത്താനും അവഹേളിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അവര്‍ പറയുന്നു.
ഈ ഗിറ്റ്ഹബ് വെബ്‌സൈറ്റ് അക്രമാസക്തവും ഭീഷണിപ്പെടുത്തുന്നതും എന്റെ മനസ്സിലും പൊതുവെ സ്ത്രീകളുടെയും മുസ്‌ലിം സമൂഹത്തിന്റെ മനസ്സിലും ഭയത്തിന്റെയും അപമാനത്തിന്റെയും ഒരു വികാരം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. വാസ്തവത്തില്‍, ഈ വെബ്‌സൈറ്റ് മറ്റ് മുസ്‌ലിം സ്ത്രീകളെയും ലക്ഷ്യമിടുന്നു. ഇത്തരം വിദ്വേഷ പ്രചാരകര്‍ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വച്ച് ശിക്ഷകളെക്കുറിച്ച് ഭയക്കാതെ ഇടപെടുന്നത് കാണുന്നത് അസ്വസ്ഥമാക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

