രാജ്യത്ത് കുട്ടികളില്‍ പോഷകാഹാരക്കുറവും അമിതവണ്ണവും വര്‍ദ്ധിക്കുന്നതായി പഠനം

Update: 2020-12-14 17:07 GMT
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചു വയസ്സില്‍ താഴെയുള്ളവരില്‍ അമിതവണ്ണവും പോഷകാഹാരക്കുറവും വര്‍ദ്ധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ. പഠനം നടത്തിയ 22ല്‍ 20 സംസ്ഥാനങ്ങളിലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്നും ശാരീരികാധ്വാനത്തിന്റെ കുറവും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് ഇതിന് കാരണമെന്നും ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍.എച്ച്.എഫ്.എസ്) പറയുന്നു.


മൂന്ന് വര്‍ഷം കൂടുമ്പോഴാണ് സര്‍വേ നടത്തി വരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറം, ത്രിപുര, ലക്ഷദ്വീപ്, ജമ്മു-കശ്മീര്‍, ലഡാക്ക് തുടങ്ങിയയിടങ്ങളിലെ കുട്ടികളിലാണ് പോഷകാഹാരക്കുറവും അമിതവണ്ണം കാണപെടുന്നത്. കൊവിഡ് -19 മഹാമാരി മൂലം മെയ് മാസത്തില്‍ സര്‍വേയ്ക്കുള്ള വിവരശേഖരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും എല്ലാ സംസ്ഥാനങ്ങള്‍ അടങ്ങിയ അന്തിമ റിപോര്‍ട്ട് ആറുമാസത്തിനുള്ളില്‍ തയ്യാറാകുമെന്നും എന്‍എച്ച്എഫ്എസ് പറയുന്നു. 2015-16 വര്‍ഷത്തേക്കാള്‍ പതിന്‍മടങ്ങ് വര്‍ധിച്ചതെന്ന് എന്‍.എച്ച്.എഫ്.എസ്-5 പഠനം വിശദീകരിക്കുന്നു. ഗോവ, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളില്‍മാത്രമാണ് അമിതവണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.