ക്രെഡിറ്റ് കാര്‍ഡുമായി ഇനി ഫെഡറല്‍ ബാങ്കും

നിലവിലുള്ള ഉപഭോക്താക്കള്‍ക്കായിരിക്കും ആദ്യം ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുക.

Update: 2021-04-17 07:31 GMT

കോഴിക്കോട്: രാജ്യത്തെ മുന്‍നിര ബാങ്കുകളുമായി മല്‍സരിക്കാന്‍ ഫെഡറല്‍ ബാങ്കും ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കുമെന്ന് റിപോര്‍ട്ട്.

നിലവിലുള്ള ഉപഭോക്താക്കള്‍ക്കായിരിക്കും ആദ്യം ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുക. ഇപ്പോള്‍ തന്നെ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 80 ലക്ഷത്തിലേറെയാണ്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേമെന്റുകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ മുമ്പില്‍ നില്‍ക്കുന്ന അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ക്രെഡിറ്റ് കാര്‍ഡിനും വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് ബാങ്ക് വൃത്തങ്ങള്‍ അനുമാനിക്കുന്നത്.

തുടക്കത്തില്‍ ഫി സെര്‍വുമായി സഹകരിച്ചു കൊണ്ടാകും ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുകയെന്നും പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ പറയുന്നു. 100 രാജ്യങ്ങളിലായി 1000 ലധികം ധനസ്ഥാപനങ്ങള്‍ക്ക് വ്യത്യസ്തമായ പേമെന്റ് സേവനങ്ങളും ഫിന്‍ ടെക്കും നല്‍കുന്ന അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ച്യൂണ്‍ 500 കമ്പനിയാണ് ഫി സെര്‍വ്.

Tags:    

Similar News