മദ്യലഹരിയിലായ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു; മകന്‍ കസ്റ്റഡിയില്‍

Update: 2024-03-06 05:52 GMT

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ മദ്യലഹരിയിലായിരുന്ന മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. മകനെ ചെര്‍പ്പുളശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ചിറയില്‍ വീട്ടില്‍ കറുപ്പന്‍(76) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുഭാഷ്(36) ആണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. വീട്ടില്‍ കറുപ്പനും ഭാര്യയും തമ്മിലുണ്ടായ ബഹളത്തിനിടെ മകന്‍ മഴുവെടുത്ത് കറുപ്പനെ കഴുത്തില്‍ വെട്ടുകയായിരുന്നെന്നും പിതാവും മകനും മദ്യലഹരിയിലായിരുന്നെന്നും ചെര്‍പ്പുളശ്ശേരി പോലിസ് അറിയിച്ചു. ചെര്‍പ്പുളശ്ശേരി പോലിസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയും സംഘവും സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

Tags: